Friday, October 12, 2012

ലജ്ജയില്ലേ

എനിക്ക് സ്തുതി പാടുവാന്‍ നിങ്ങള്‍ക്ക് ലജ്ജയില്ലേ 
മരണമാം മഹാമൌനി തണലേകി കൂടെ കൂട്ടിയപ്പോള്‍ 
നിങ്ങള്‍ കരയുന്നല്ലോ.
അറിഞ്ഞിടാത്ത ലോകത്തിലേക്കുള്ള പ്രയാണ വേളയില്‍ ഞാന്‍ കേള്‍ക്കുന്നു, 
നിങ്ങളുടെ പൊള്ള വചനങ്ങള്‍ .

ഇരവില്‍ ഇണകളെ തേടി നിങ്ങള്‍ ഇറങ്ങിയപ്പോള്‍ 
ഞാന്‍ ഉറങ്ങുകയായിരുന്നു.
പകലില്‍ ഒരു വേള ഒരു തെരുവ് വേശ്യക്ക് ഞാന്‍  ചുംബനം  നല്‍കിയപ്പോള്‍ 
നിങ്ങള്‍ എന്നെ ആട്ടി അകറ്റിയില്ലേ .

വെളിവ് കെട്ട ശിരസ്സും പേറി വെയില്‍ തേടി ഞാന്‍ 
അലഞ്ഞപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു.
കുടിച്ച മദ്യം തികട്ടി വന്നപ്പോള്‍ അതില്‍   കിടന്നുറങ്ങി ഉണര്‍ന്നപ്പോള്‍ 
നിങ്ങള്‍ എന്നെ പുലഭ്യം പറഞ്ഞതും ഞാന്‍   ഓര്‍ക്കുന്നു
എന്‍റെ ബീജത്തിന്‍റെ വിളനിലങ്ങള്‍ക്ക് നിങ്ങള്‍ 
അഭിസാരിക എന്ന് പെരിട്ടില്ലേ .

ശിവം നിറച്ച ശിരസ്സുമായി വിഷം നിറഞ്ഞ മനസ്സുകളോട് 
ഞാന്‍ പൊരുതിയപ്പോള്‍ നിങ്ങള്‍ ചേരി മാറി കൂറ് കാട്ടി 
എന്‍റെ പച്ച മാംസത്തില്‍ പച്ചിരുമ്പ് കുത്തി ഇറക്കിയോരെങ്കിലും 
അത് നടത്തരുതായിരുന്നു, എന്നെ വാഴ്തരുതായിരുന്നു       

ഒടുവില്‍ ഇന്ന് ഞാന്‍ കേള്‍ക്കുന്നു,
പിന്‍വിളികള്‍,മുതല കണ്ണീര്‍,മഹത്വ പ്രസംഗം,ആചാരവെടികള്‍ 
ഹാ! കഷ്ടം സ്വര്‍ഗം കൊതിക്കാത്ത എനിക്ക് നിങ്ങള്‍ സ്വര്‍ഗ്ഗവും nerannallo 

സത്യത്തില്‍  ഇന്നലകലെക്കാള്‍   ക്രൂരത നിങ്ങള്‍ ഇന്നെന്നോടു കാട്ടുന്നു 
എനിക്ക് സ്തുതി പാടി.
തോഴരെ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ ഇനിയും എനിക്ക് 
സ്തുതി പാടുവാന്‍...................

**ശിവം എന്ന് ഉപയോഗിച്ചത്  കറുപ്പ് എന്ന അര്‍ത്ഥത്തില്‍ 
-----------------ശരത് രവി കാരക്കാടന്‍ --------------

9 comments:

  1. നല്ല വരികൾ, ഒരു കവി താങ്കളിൽ ഉറങ്ങുന്നുണ്ട്

    ആശംസകൾ

    ReplyDelete
  2. നല്ല വരികള്‍..ഒന്നടുക്കിപ്പെറുക്കി വയ്ക്കണം. കാഴ്ചയ്ക്കും വായനയ്ക്കും അതാണു സുഖം..വരികള്‍ തമ്മില്‍ എന്തിനാണിത്ര അകലം.

    ReplyDelete
  3. ചങ്ങാതീ ഈ കമന്റ് അപ്പ്രൂവല്‍ പരിപാടി ഒഴിവാക്കൂ.

    ReplyDelete
    Replies
    1. ഒഴിവാക്കിയിരിക്കുന്നു. നന്ദി

      Delete