Thursday, December 20, 2012

സോദരീ വിലാപം..................

അമ്മേ എനിക്കിനി ജീവിക്കണം 
ഉടല്‍ മൂടി ഉടയാടകള്‍ ചാര്‍ത്തി 
അതില്‍ ഒളിച്ചു എനിക്ക് കാലം കഴിക്കണം 
മാനം കെട്ടോര്‍ കെടുത്തിയ  മാനം
മൌനമായി ഏറ്റു മനസ്സിനെ പോറ്റാതെ 
നീറ്റിയ ചിന്തകള്‍ കാറ്റില്‍ പറത്തി 
നിര്‍ലജ്ജം ഈ ഭൂവില്‍ വസിക്കണം. 

എന്റെ നിമ്നോന്നതങ്ങലോ,എന്നെ സൃഷ്ട്ടിച്ച ഈശനോ തെറ്റുകാര്‍ 
കാമം അളക്കുന്ന പാത്രമായി എന്‍ ഗാത്രം 
ആര്‍ത്തി പൂണ്ടോര്‍ കരുതുന്നതെന്‍ തെറ്റോ 
പെണ്‍ ശരീരങ്ങള്‍ വേഴ്ച്ചയ്ക്കായി രചിച്ചതെന്നു 
പഠിച്ച നാട്ടില്‍ പിറന്നെതെന്‍ പാപമോ .

എങ്കിലും ഇന്ദ്രര്‍ വരങ്ങള്‍ നേടുമ്പോള്‍ അഹല്യമാര്‍ 
ശിലകളായി മാറ്റപ്പെടുന്നതിന്നും  എന്തമ്മേ.

Tuesday, December 11, 2012

വിചാരണ

അവള്‍ നവവധുവായി വീട്ടിലേക്കു കടന്നു വന്നു . അമ്മ കയ്യില്‍ കൊടുത്ത നിലവിളക്ക് അണയുമോ എന്ന ഭയത്തില്‍ ഞാനും. ആരവങ്ങളൊക്കെ ഒഴിഞ്ഞു ആദ്യ രാവിന്‍റെ ആനന്ദം നുകരാന്‍ അറയില്‍ കാത്തിരിക്കുമ്പോള്‍ അവള്‍ വന്നു. ക്ലീശേയ്യായ നാണം തീര്‍ത്തും ആ മുഖത്ത് കാനത്തില്‍ ഞാന്‍ അല്പം പരിഭ്രമിച്ചു. അവളുടെ കാലിലെ സ്വര്‍ണ പാദസ്വരം അപ്പോളാണ് ഞാന്‍ കണ്ടത്. അതിനു അത്ര സൌന്ദര്യം പോരാ. സ്വപ്നങ്ങളില്‍ പണ്ടേ എന്റെ പെണ്ണിന് ഒരു കൊലുസ്സ് ഞാന്‍ അണിയിച്ചിരുന്നു ഒന്ന് കരുതി വയ്ക്കുകയും ചെയ്തിരുന്നു . അടുത്ത ദിവസം ആ സ്വര്‍ണ പാദസ്വരം അഴിച്ചു വാങ്ങി ഞാന്‍ വെള്ളി കൊലുസ്സ് അവളെ അണിയിച്ചു. അത്ര പരിചയം അകത്തോ എന്തോ കാരണം അവളോട്‌ പറഞ്ഞില്ല.
പക്ഷെ വെള്ളി കൊല്ലുസ്സിന്റെ ശബ്ദവും അവളുടെ ചിരിയും എന്നെ വല്ലാതെ ഭ്രമിപ്പിച്ചു . അവളെ ചുമ്പിക്കുംപ്പോള്‍ ,പ്രണയിക്കുമ്പോള്‍ ,കാമിക്കുംപോള്‍ അവളുടെ സീല്‍ക്ക്കാരങ്ങള്‍ ആ കൊല്ലുസ്സിന്റെ ശബ്ദത്തില്‍ മുങ്ങിപോകാന്‍ ഞാന്‍ ആഗ്രഹിച്ചു.

ആദ്യ വിരുന്നിനു വീട്ടിലെത്തിയപ്പോള്‍,കല്യാണത്തിന് വരാന്‍ കഴിയാത്ത അവളുടെ കൂട്ടുകാരികള്‍ കാണാന്‍ വന്നിരിക്കുന്നു.അവര്‍ മാത്രം ആയപ്പോള്‍.

എങ്ങനുണ്ടാടി ആള്? ഒരുവളുടെ ചോദ്യം.

ചെന്നെന്റെ പിറ്റേന്ന് സ്വരണ പാദസ്വരം അഴിപ്പിച്ചു വാങ്ങി ദേ ഈ വെള്ളി കൊല്ലുസുസ് കെട്ടി തന്നു. എന്തോ എനിക്കൊന്നും പിടി കിട്ടിയില്ല . അവള്‍ പറഞ്ഞു.
"പുള്ളി റോമാന്റിക് ആണല്ലോടി കേട്ടിയോള്‍ക്ക് നേരത്തെ പട സ്വരം കരുതി വക്കാന്‍ " ഒരുവളുടെ കമന്റ്‌ .
റൊമാന്റിക്ക് ഒന്നുമല്ല പക്കാ മെയില്‍ ഷോവനിസ്റ്റ് അത്ര തന്നെ പൂച്ചയ്ക്ക് മണി കെട്ടും പോലെ പെണ്ണും പിള്ളയ്ക്ക് മണി കെട്ടിയ കൊലുസ്സ്. കഷ്ടം. മറ്റൊരുവളുടെ കമന്റ്‌ .
അടുത്തവള്‍. പണയം വച്ചോ അതോ വിട്ടൊന്നു ചോദിക്ക്. അതിനു ഊരി വാങ്ങിയതാരിക്കും. എന്തുവാടി ഗതിയില്ലാതോനെയാന്നോ നീ കെട്ടിയത്.

വിചാരണകള്‍ ഇല്ലാത്ത വിധി പ്രസ്താവനകള്‍ക്ക് മനുഷ്യ രാശിയുടെ അത്ര പ്രയമുണ്ടല്ലോ?

-----ശരത് രവി കാരക്കാടന്‍----

ചോദ്യങ്ങള് ??????????


അച്ഛനാര് ? അമ്മയാര്? , തെരുവിലേക്ക് നോക്കി ചോദ്യം എയ്തവരോട് ഒരു  ചോദ്യം 
അവര്പോര്അടിച്ചീടുന്നത് ഉത്തരാധികാരതിനല്ല 
പിന്നോ ഉച്ച വറ്റിന്എണ്ണം ഒന്ന് കൂട്ടാന്‍ 

ഇരവില്അവര്ഒരുമിച്ചുറങ്ങും 
അരവയര്ഒട്ടിച്ചു തന്നെ അപ്പോള്‍ 
നാഭി വാഴും ഉദരത്തിന്‍ നാവൂറിനെന്ത്  സോദരത്വം 
നളെയോന്നൊരു ചിന്തയല്ല നാവിന്വരള്ച്ച അവര്ക്ക് മുഖ്യം 
നിന്റെ എച്ചില്കൂനയില്അവര്തേടുവത് 
ഉച്ച പശി തന്മ്രിഷ്ട്ടാന്നത്വം 
വെട്ടി അറത്തു നീ ഭുജിച്ച മാംസ ചണ്ടികള്‍ 
പണ്ടം നിറക്കുന്നതൊന്നു കാണൂ 
അട്ടി അടുക്കുന്ന നോട്ടു കെട്ടിന്‍  വട്ടം കൂടുമ്പോള്‍ 
ഇരന്നെന്ന തെറ്റാല്‍  ആട്ടി പായിക്കുന്ന നീ വങ്കന്‍ 

പിന്നെ നിന്റെ ചോദ്യം, നീ ആര് ,നിന്റെ സ്രഷ്ട്ടാക്കള്‍  ആര് 
അതിനു ഉത്തരം നല്ക്കേണ്ടത് ആര് ???

------ശരത് രവി കാരക്കാടന്‍--------

Sunday, December 9, 2012

ഒരു പുതു സ്മൃതി ------------

കറുത്ത നിന്നെ വെളുത്ത ഞാന്‍  പുനര്‍നനപ്പോള്‍ 

അറപ്പോടെ നോക്കി നിന്നോര്‍ 
ഉച്ച ഗോത്രത്തിന്റെ ബീജം നിന്റെ നീച ഗോത്രത്തിന്റെ ഗര്‍ഭ പാത്രം  ചുമക്കുക 
ഗാത്രത്തിന്‍ നിറവും ഗോത്രത്തിന്‍ മഹിമയും പേരിന്‍ പെരുമയും പറയാത്ത 
പുത്രാ ശതങ്ങളെ പെറ്റ് പോറ്റുക 

മനുവും ശതരൂപയും ചേര്‍ന്ന് സൃഷ്ട്ടിച്ച  അരൂപിയാം അന്തസ്സ് വലിച്ചെറിയുക 
പുതു സ്മൃതി രചിച്ചീടാം  അതില്‍ എഴുതിടാം ഏകത്വം എന്നാ മഹോന്നത ആശയം 
വര്‍ണം  ഇല്ലാത്ത ,കര്‍ണതില്‍  ഈയം ഒഴിക്കാത്ത, 
പണ്ടം അണിയുന്ന പിണ്ട പശുക്കളെ പുത്രിയെന്നു വിളിക്കാത്ത 
അന്തമില്ലാത്ത ആശുധിക്ക് ചിന്തയാല്‍ അന്ത്യം കുറിക്കുന്ന ഒന്ന് എഴുതിടാം 

കറുത്ത മനസ്സുകള്‍ അല്ല വെളുത്ത ചിന്തകള്‍ നിറഞ്ഞ മനസ്സുകള്‍ സൃഷ്ട്ടിക്കാം 
ധര്‍മ പുരികളില്‍ അഗ്നി എരിയുക  ഇനി വര്‍ണ വെറികള്‍ ആല്‍ ആവാതിരിക്കട്ടെ 

---------ശരത് രവി  കാരക്കാടന്‍-----------