Saturday, December 17, 2011

വെയിലില്‍ ഒരു പക്ഷി (പ്രണാമം)

)

അക്ഷരം ഭക്ഷണമാക്കിയ മനസ്സുമായി അലഞ്ഞൊരു മനുഷ്യന്‍റെ അറിവിന്‍റെ നാരായം എവിടെ വീണു
അത് തിരഞ്ഞലഞ്ഞവര്‍ അറിയാതെ പോയത് അതുല്യതെ നിന്‍റെ  മനസ്സിന്‍ കലാപം
ഹവിസ്സ് തിരസ്ക്കരിച്ചൊരു ദേവന്‍ നീ,ഉഷസ് കൊതിച്ച നിശാസുര്യന്‍
ഈ  പ്രപഞ്ചം പെരുവഴിയില്‍ പ്രതിഷ്ടടിച്ച വിഗ്രഹം ഇന്ന് ഉടഞ്ഞു പോയി.


 കെട്ടു  പൊട്ടിയ പട്ടം കണക്കെ നീ ആകാശ ഗോപുരതിലയുന്നുവോ ,  
അതോ അവിടെയും  വരേണ്യത  നിന്നെ അകറ്റിയോ
അറിയാന്‍ കൊതിക്കുന്ന മനസ്സുകള്‍ ഇവിടിന്നു നിനക്കായി ഒരു ക്ഷേത്രം മനസ്സില്‍ പണിഞ്ഞിടുന്നു
അവിടെ പൂജാരി വേണ്ട പൂജ വേണ്ടാ നിനക്കാവോളം അവിടെ ചിലച്ചിരിക്കാം   .


Tuesday, December 6, 2011

മാറ്റം

വിണ്ടുകീറിയ മന്നിലെക്കിന്നു നോക്കുന്നു ഞാന്‍
വീണ്ടും ഈ ഭൂവില്‍ ജനിച്ചീ മണ്ണിനു ഭാരമാവാന്‍ കൊതിച്ചിടുന്നു
വിശ്വം ജയിച്ചിടാന്‍ വിദ്യകള്‍  തേടിയ വീരപുരുഷരെ ഓര്തിടും നേരത്ത്
വാഴ്വിന്‍ കടങ്കഥ ഇനിയും പഠിക്കാത്ത വിപ്ലവകാരന്മാര്‍ ഇവിടെയുണ്ട്.

മനസ്സില്‍ മരണമടഞ്ഞൊരു പ്രത്യസസ്ത്രതിനായി തെരുവില്‍ പോരുതുന്നവരെ ഞാന്‍ കണ്ടു
ശിരസ്സില്‍ തുളച്ചൊരു വിപ്ലവവീര്യതിനിന്നു ഇരുളില്‍ വില പറഞ്ഞവരെ നാം കണ്ടു
നിശയെ നിലാവത്ത് വരിഞ്ഞു കെട്ടി, മനസ്സോ മരവുരി അണിഞ്ഞു കൂടി
കയ്യിലെ ജപമാല വലിച്ചെറിഞ്ഞ മതകന്യകയ്ക്ക് വിലക്കുമായി
അവളോ കഥകള്‍ കരുത്താക്കി കദനം വിലയ്ക്ക് വിറ്റു.

വെളുപ്പിനെ വേരുത്തവര്‍ വെളിയിലൊരു ചെറു പര്‍ണ്ണശാല പണിഞ്ഞു കൂടി
അവിടെ സ്വപ്നങ്ങള്‍ ചിതയിലാക്കി ചാനയങ്ങളൊക്കെ അഴിചുവച്ചു.  


Monday, November 28, 2011

തിരിച്ചറിയാന്‍ കഴിയാത്ത ചിന്തകളും മനസ്സുകളും സ്ത്രീകള്‍ക്ക് നല്‍കിയ സ്രഷ്ടാവേ  ഇനിയും പുരുഷനോടെന്തിനീ ക്രൂരത.... 

Saturday, November 19, 2011

സന്യാസം


എന്‍റെ ചുവരില്‍ ചിതലരിക്കപ്പെട്ട ചിത്രങ്ങളാകുന്നു ഈശ്വരന്മാര്‍ 
അവരെ ഹൃത്തില്‍ ഒരു കോണില്‍ പുരുഷസൂക്തം ചൊല്ലി ഉറപ്പിച്ചു ജീവിത കഷ്ട്ടത്തകള്‍ 
അമ്മ ചൊല്ലി തന്ന നാമങ്ങള്‍ സന്ധ്യ തന്‍ ചന്തം നിറച്ച നാളുകളും 
കിണ്ടി തന്നില്‍ നിറച്ച ജലത്തിന് ഗംഗ തീര്തമെന്നു നിനച്ച നാളുകളില്‍ നിന്നും എന്തെ അകന്നു ഞാന്‍ 

എന്നോ ഇരുട്ടിന്റെ ഭംഗി മനസ്സിന്‍ വെളിച്ചം കെടുത്തിയ നാളുകളി
എല്ലാം നിരര്‍ത്തകം,നിസ്വാര്‍ഥം ലോകം വെറും മിത്യ എന്ന് അലറി വിളിച്ചിടുമ്പോള്‍ 
വിപ്ലവത്തിന്റെ വിഷവിത്തുകള്‍ ചിത്തത്തില്‍ വിശ്വരൂപം പൂണ്ടിടുമ്പോള്‍ 
വിളികള്‍ക്ക്,നിലവിളികള്‍ക്കു കാതു കൊടുക്കാന്‍ കയ്യിലെ കാരിരുംപെന്നെ അനുവദിക്കാഞ്ഞ നാള്ക്കള്‍.

അന്തിയെ വെറുത്തു ഞാന്‍ അന്ധകാരത്തില്‍ ഒളിച്ചു ഞാന്‍ 
ബന്ധങ്ങള്‍ അറത്തു ഞാന്‍ ബന്ദനത്തില്‍ തളച്ചു ഞാന്‍ 
ഇന്ന് കാഷായമേന്നെ പുതച്ചു മനസ്സിനെ കാശിയില്‍  കൊണ്ടാക്കി മടങ്ങി
കയ്യില്‍ കരുതിയ വേദമന്ദ്രങ്ങളെ വേട്ടയാടും കാലത്തിന്‍റെ വേഗതയ്ക്കുള്ളില്‍ ഒഴുക്കി,

ഇന്നിനെ പേടിച്ചിടുന്നവന്‍ തന്നുടെ മുന്നില്‍ ദൈവത്വം ഏറ്റു ഞാന്‍ 
പിന്നെ അലമുറ ഇടുന്നവര്‍ തന്നുടെ കവിളില്‍ ചുംപനങ്ങള്‍ തന്‍ തീരം നിറച്ചു ഞാന്‍ 
എന്നെ ഞാനറിയാതെ ദെവനാകൂന്നവര്ക്കിദയില് നിന്ന് എന്‍റെ  ഹൃദയം മറച്ചു ഞാന്‍ 
പിന്നെയും നാളെകള്‍ ബാക്കി ഇന്നിനെ പെടിച്ചിടുന്നു ഈ ഞാനും .

Tuesday, November 15, 2011

സന്തോഷ്‌ പണ്ടിടുമാരുടെ നാട്ടില്‍

അടുത്തിടെയാണ് രഞ്ജിത്തും പത്തു സംവിധായകരും ചേര്‍ന്നൊരുക്കിയ കേരള കഫെ എന്ന ചിത്രം കാണാന്‍ പറ്റിയത്. അതില്‍ എന്നെ ആകര്‍ഷിച്ച ചിത്രങ്ങള്‍ പ്രധാനമായും രണ്ടായിരുന്നു എങ്കിലും കൂടുതല്‍ എന്നെ ചിന്തിപ്പിച്ചത് ഒരു ചിത്രമായിരുന്നു. Happy Journey എന്ന ആ ചിത്രം പങ്കു വച്ച ചിന്തയേക്കാള്‍ എന്നെ ചിന്തിപ്പിച്ചത് അതിന്റെ direction ലെ  ലാളിത്യമായിരുന്നു. അതിന്റെ സംവിധായികയായ അഞ്ജലി മേനോനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇത്രയം കഴിവുള്ള ഒരു ഡയറക്ടര്‍ എന്ത് കൊണ്ട് പിന്നെയും ചിത്രങ്ങള്‍ ചെയ്തില്ല എന്നതിന് ആരോ നല്‍കിയ ഉത്തരം അവര്‍ ഒരു സ്ത്രീ ആണെന്നാണ്. ഒരു സ്ത്രീ ആയതിനാലന്നവര്‍ക്ക് ഫിലിം ചെയ്യാന്‍ അവസരം ലഭിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും നാം സന്തോഷ്‌ പണ്ടിറെ പോലെയുള്ളവരെ സിനിമ എടുക്കുന്നതില്‍ നിന്നോ, പ്രേക്ഷകരെ അവനു വേണ്ടി കയ്യടിക്കുന്നതില്‍ നിന്നോ തടയാന്‍ കഴിയില്ല എന്ന സത്യം മനസ്സിലാക്കിയേ പറ്റൂ . ഇത്തരം കഴിവുള്ളവരെ നാം നല്ല സിനിമകള്‍ ആശിക്കുന്നവര്‍ രണ്ടു കയ്യും നേടീ സ്വീകരിക്കണമെന്ന് എനിക്ക് തോന്നുന്നു. 

ഓര്‍മ

ചിന്തകള്‍ ശൂന്യമായ നേരത്ത് അകലെ നിന്ന് പറന്നെത്തിയ ഓര്‍മകളെ കൂടെ കൂട്ടാന്‍ ശ്രമിച്ചപ്പോള്‍ എവിടെയോ ഓര്‍ത്തെടുത്ത അവളുടെ മുഖം ഇങ്ങനെ ആയിരുന്നില്ല. ചിരി നിറഞ്ഞ ആ മുഖത്ത് എവിടെയോ നിരാശയുടെ നിഴലുകള്‍ കാണാന്‍ കഴിഞ്ഞു. സത്യത്തില്‍ ഈ വിഷാദ ഭാവം എന്നില്‍ കുറ്റബോധത്തിന്റെ വിഷ വിത്തുകള്‍ പാകാനല്ലാതെ ഒരു ഗുണവും ചെയ്തില്ല. എങ്കില്ലും കാലത്തിന്റെ കയ്യിലെ ചട്ടുകങ്ങളായ നമുക്കെപ്പോഴും ഇത്തരം ഓര്‍മകളും ഒരു വരും വസന്തത്തിന്റെ സുഭ ചിന്തകള്‍ പ്രദാനം ചെയ്യുന്നു. 

Monday, November 14, 2011

സ്വപ്നം

സ്വപ്നമേ നിന്‍ കിടപ്പറയില്‍ എനിക്കൊരു ചിത്രം തൂക്കുവാന്‍ ഇടം തരുമോ?
ചില്ല് പാകാത്തൊരു  ചിരി മാഞ്ഞ മുഖമുള്ള ചിന്ത തന്‍ കനമുള്ള ചിത്രമത്.

ഇരയെ തിരയുന്ന വേട്ടനായ കണക്കെ ഇരവില്‍ അലയുന്ന നിന്‍റെ മുന്നില്‍
ഇതളുള്ള, മൊട്ടുള്ള ലത തന്‍ ദുര്‍ബല മിഴികള്‍ക്ക് ചെയ്യുവാന്‍ എന്ത് പറ്റും.

ഇന്നിന്‍റെ നല്ലകഥ ഓര്‍ക്കുവനല്ല,നാളയെ കൂടെ കൂട്ടുവാനല്ല
നല്ലമ്മ ചൊല്ലിയ കഥകള്‍ ഓര്‍ത്തെടുത്തു ഇന്നലകളെ  ചേര്‍ത്ത് അടുപ്പിക്കുവാന്‍   

അക്ഷരകൂട്ടിന്നു നാവില്‍ നിറച്ചൊരു നന്മ തന്‍ മുഖം ഒന്ന് കാണുവാനായി.
അന്തിയില്‍ അന്തകാരത്തെ ഭയന്നപ്പോള്‍ ഒപ്പം നടന്നൊരു ശബ്ദത്തിനായി

ഇമയോന്നടക്കാന്‍ ഇരുളൊന്നു അണക്കാന്‍ കൊതിയോടെ കാത്തിരിക്കുന്നു ഞാനും
ഇനിയെന്നെ പുല്‍കാന്‍ ഈ നനവുള്ള നെറ്റിയില്‍ നനുത്ത തണുപ്പിന്റെ പ്രഭയോന്ന് ഉണര്‍ത്താന്‍
നിന്നെയും കാതിന്നിരിപ്പ് ഞാനും.