ആദിനാഗം ആ മച്ചകത്ത് ആരെയോ കാത്തിരിപ്പാണ്
അവനു നൂറു വേണ്ട അവനു പാല് വേണ്ട
ആയിരം ഫണം ഒന്നുയര്‍ത്തിടേണ്ട
അവനു നൂറു വേണ്ട അവനു പാല് വേണ്ട
ആയിരം ഫണം ഒന്നുയര്‍ത്തിടേണ്ട
ഇന്നലകള്‍ അന്തിതിരികള്‍ കൊളുത്തി
ഇര തിരഞ്ഞൊരു കാവുകള്‍ മതി.
അവ ഇന്ന് നിങ്ങള്‍ക്ക് കൂട് കൂട്ടാന്‍
അരിഞ്ഞില്ലാതെയാക്കിയ കാട് വേണം.
പുള്ളുവന്റെ പാടു കേള്‍ക്കാന്‍
കൊതിയോടു നില്ക്കുന്നതില്ലിന്നവന്‍.
കൊടി തോരണങ്ങള്‍ ഒരുക്കി വച്ച് അവനെ
തിരയുന്നതെന്തിനായി?
അവന്‍ ഇലഞ്ഞി തറ തിരക്കിടുന്നു
അവിടെ പ്രദിക്ഷണം ചെയ്തിരുന്നോര്‍
അറിവിന്‍റെ ഭാണ്ഡം ചുമന്ന നേരം
അവനു തിരികള്‍ കൊളുത്തിയോര്‍
അധമാരെന്നീ ലോകം വാഴ്ത്തിടുന്നു
പ്രകൃതിയെ പ്രനയിച്ചതിത്ര തെറ്റോ
പൊരുതി ജയിച്ചതിത്ര തെറ്റോ
എന്റെ കാവെവിടെ കാടെവിടെ
കരിയില അനക്കങ്ങള്‍ ഇന്നെവിടെ
തിരി തെളിക്കനെതിയിരുന്നോര കുരുന്നിനെ കാത്തു ഞാനിരിപ്പു.........