Sunday, December 9, 2012

ഒരു പുതു സ്മൃതി ------------

കറുത്ത നിന്നെ വെളുത്ത ഞാന്‍  പുനര്‍നനപ്പോള്‍ 

അറപ്പോടെ നോക്കി നിന്നോര്‍ 
ഉച്ച ഗോത്രത്തിന്റെ ബീജം നിന്റെ നീച ഗോത്രത്തിന്റെ ഗര്‍ഭ പാത്രം  ചുമക്കുക 
ഗാത്രത്തിന്‍ നിറവും ഗോത്രത്തിന്‍ മഹിമയും പേരിന്‍ പെരുമയും പറയാത്ത 
പുത്രാ ശതങ്ങളെ പെറ്റ് പോറ്റുക 

മനുവും ശതരൂപയും ചേര്‍ന്ന് സൃഷ്ട്ടിച്ച  അരൂപിയാം അന്തസ്സ് വലിച്ചെറിയുക 
പുതു സ്മൃതി രചിച്ചീടാം  അതില്‍ എഴുതിടാം ഏകത്വം എന്നാ മഹോന്നത ആശയം 
വര്‍ണം  ഇല്ലാത്ത ,കര്‍ണതില്‍  ഈയം ഒഴിക്കാത്ത, 
പണ്ടം അണിയുന്ന പിണ്ട പശുക്കളെ പുത്രിയെന്നു വിളിക്കാത്ത 
അന്തമില്ലാത്ത ആശുധിക്ക് ചിന്തയാല്‍ അന്ത്യം കുറിക്കുന്ന ഒന്ന് എഴുതിടാം 

കറുത്ത മനസ്സുകള്‍ അല്ല വെളുത്ത ചിന്തകള്‍ നിറഞ്ഞ മനസ്സുകള്‍ സൃഷ്ട്ടിക്കാം 
ധര്‍മ പുരികളില്‍ അഗ്നി എരിയുക  ഇനി വര്‍ണ വെറികള്‍ ആല്‍ ആവാതിരിക്കട്ടെ 

---------ശരത് രവി  കാരക്കാടന്‍-----------   

3 comments:

  1. ചിതലരിക്കാത്ത ചിന്തയില്‍ വിടരുന്ന പൂക്കള്‍ ...
    മനോഹരമായിരിക്കുന്നു അഭിനന്ദനങ്ങള്‍ ....

    ReplyDelete
  2. വരികള്‍ ഇഷ്ടമായി അക്ഷരത്തെറ്റ് എന്‍റെ സ്വന്തമാണ് അത് കവര്‍ന്നെടുക്കരുത് ഞാന്‍ പിണങ്ങിയിരിക്കും.,.,.,ആശംസകള്‍

    ReplyDelete
  3. എന്റെ p .c യോട് ഞാന്‍ പറഞ്ഞു നോക്കാം അവനാ ഇപ്പോള്‍ എല്ലാം തീരുമാനിക്കുന്നത്‌

    ReplyDelete