Saturday, September 15, 2012

ബലി ചോറുരുള ....
മാതാമഹ അങ്ങ് പഠിപ്പിച്ച കഥകള്‍ എല്ലാം മറന്നു
അക്ഷരം എഴുതി തന്ന നാവില്‍ ജല്പനങ്ങള്‍ സ്ഥാനം പിടിച്ചു  
അങ്ങാ ആകാശ ഗോപുരത്തില്‍ അര്‍ക്കനെ നോക്കി  കൈ കൂപ്പി നിന്നതോര്‍ക്കുന്നു
ഇന്നെന്‍റെ കണ്ണുകള്‍ മഞ്ഞളിക്കുന്നു, അവിടെയ്ക്ക് നോക്കാന്‍ കഴിയുന്നതില്ലല്ലോ
വിത്ത് പാകിയ ഭക്തിയെ കൊന്നു യുക്തി തേടി ഞാനിവിടെ അലയുന്നു
അന്ന് വായിച്ച രാമായണത്തിലെ സീത ഇന്നെന്‍റെ മുന്നില്‍ കരയുന്നു
നിന്‍ പ്രപുത്രനിന്നേറെ പ്രിയങ്കരി കാമിനിയാം മീനാക്ഷിയെ അല്ലോ

പ്രാണനേക്കാള്‍ പ്രിയങ്കരമായി നീ പ്രാര്‍ത്ഥിച്ച പുഴകള്‍,
ആര്‍ക്കു വില്‍ക്കണം  എന്ന് ഞാന്‍ തേടുന്നു.
ആര്‍ത്തി മൂത്ത് ഞാന്‍ വിറ്റ പാടങ്ങള്‍
അന്ന് നിന്‍റെ വിയര്‍പ്പിന്‍ കണങ്ങളെ  എത്ര മാത്രം പ്രണയിച്ചു കാണും .
അന്ന് നീ നട്ട മരങ്ങള്‍ എന്‍റെ കയ്യില്‍ മഴു കണ്ടു എന്നെ നോക്കി പരിഹസിച്ചീടുന്നു.

എവിടെയോ കരയുന്ന ബലി കാക്കയ്ക്ക് ഉരിയരി അന്നം നീട്ടി വിളിക്കാന്‍
ഇന്നെന്‍റെ മനസ്സില്‍ ഉയരുന്ന കുറ്റ ബോധത്തിന്‍  തിരകളെന്തോ സമ്മതിക്കുന്നില്ല,

മാറ്റങ്ങള്‍ ഇങ്ങനെയും മാറുമോ ?

മലയാള ടെലിവിഷന്‍ ചാനലുകളില്‍ മുന്തിയ സ്ഥാനം വഹിക്കുന്ന ഒരു ചാനലിന്റെ കഴിഞ്ഞ ആഴ്ചത്തെ പ്രോഗ്രാമ്മിന്റെ തലവാചകം ഏവര്‍ക്കും ഓര്മ യുണ്ടാവുമല്ലോ. മലയാള സിനിമയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ കുറിച്ചുള്ള ചര്‍ച്ചയായിരുന്നു അതിന്റെ ഉദ്ദേശം എന്ന് അവതാരകന്‍ (ജനതയുടെ അതമാവിഷ്കരത്തില്‍ നിന്ന് ലോക കുത്തക സംരംഭത്തിലേക്ക് ഒരു ഉളുപ്പുമില്ലാതെ മാറിയ ടിയാന്‍ തന്നെ അതിനു യോഗ്യന്‍) ആദ്യം നല്‍കിയ introduction മനസ്സിലക്കിതരും. ചര്‍ച്ചയില്‍ മാറ്റത്തിന്റെ മണിനാദം മുഴക്കിയ ഒരു വ്യക്തിയും മറ്റുള്ളവര്‍ ഇതിന്റെ ഗതി വിഗതികള്‍ നിരീക്ഷിക്കുന്നവരുംയിരുന്നു. സന്തോഷ്‌ പണ്ഡിറ്റ്‌ എന്നാ അത്ഭുത വസ്തു വില്പന ചരക്കായി സ്വയം മാറുമ്പോള്‍ അയാളെ എങ്ങനെ ഉപയോഗിക്കാം എന്ന് നന്നായി പഠിച്ചിട്ടുള്ള മാധ്യമങ്ങളുടെ വിപണന തന്ത്രത്തിന് ഉദാഹരണമായിരുന്നു ഈ ഷോ. സന്തോഷ്‌ പണ്ടിട്ടിനോട് ഒരു എതിര്‍പ്പും ഇല്ല എങ്കിലും അയാള്‍ മാത്രം അല്ല മലയാള സിനിമയിലെ മാറ്റങ്ങള്‍ക്കു തുടക്കമിട്ടതോ നടപ്പിലാക്കിയതോ എന്നിരിക്കെ അയാളെ മാത്രം ചര്‍ച്ചയ്ക്കു ക്ഷണിച്ചു എന്നതിലെ വിപണനം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. നാട്ടുവഴികളില്‍ കൊച്ച്കുട്ടികള്‍ കല്ലെറിയുമ്പോള്‍ പുലഭ്യം പറയാറുള്ള ഒരു ഭ്രാന്തനെ പോലെ തന്നെ എതിര്‍ക്കുന്ന അല്ലെങ്കില്‍ എന്തിനെതിരെയും ചപലമായ രീതില്‍ പ്രതികരിക്കുന്ന ഒരു മനുഷ്യന്റെ ഗോഷ്ടികള്‍ കാണിക്കുക എന്നത് മാത്രമായിരുന്നു ആ പരിപാടിയുടെ ഉദ്ദേശം. ആതേ കുട്ടികളുടെ മനസ്സാണ് സത്യത്തില്‍ നമ്മുടെ പ്രേക്ഷകര്‍ക്ക് എന്നത് ചാനല്ലുകള്‍ക്ക് നന്നായി അറിയാം എന്നതും വ്യക്തം. സത്യത്തില്‍ ആ പരിപാടി ഉദ്ദേശിച്ച രീതിയില്‍ എന്തെങ്കിലും ചര്‍ച്ച ആ പരിപാടിയില്‍ നടന്നത് കൂടിയില്ല. വില കുറഞ്ഞ ജലപനങ്ങള്‍ക്കും കോമാളി കളിക്കും വേണ്ടി മാത്രമായിരുന്നു ആ ചര്‍ച്ച എന്നത് ഉറപ്പാക്കി കൊണ്ടുള്ള പരസ്യം ചെയ്യലുകള്‍ ചാനലില്‍ പരിപാടിക്ക് മുമ്പ് പലപ്പോഴായി കണ്ടിരുന്നു.
സത്യത്തില്‍ മലയാളിയുടെ മനോനിലയെ കുറിച്ചാണ് ഈ ചര്‍ച്ച എന്നില്‍ സംശയം ഉണര്‍ത്തിയത്. ഇത്തരം പരിപാടികളില്‍ കൂടി ഒരാളുടെ വ്യക്തി ഹത്യ കുറെ പേര്‍ ചേര്‍ന്ന് നടത്തുന്നത് കാണുമ്പോള്‍ അതില്‍ നിന്ന് പ്രേക്ഷ്കനുണ്ടാകുന്ന സന്തോഷം തന്നെ യാണ് ചാനലിന്റെ ആവശ്യം. ഇടതു പക്ഷ പ്രസ്ഥാനത്തിന്റെ ചാനല്‍ പദവിയുടെ അമരത്ത് നിന്ന് Rupert madhok ന്റെ ചാനലില്‍ എത്തി പെടുമ്പോള്‍ ബ്രിട്ടാസ് എന്ന മാധ്യമ പ്രവര്ത്തകന് വന്ന മാറ്റം സത്യത്തില്‍ അപാരമാണ്. നമ്മള്‍ ഈ ചിന്താ ഗതിയെ കുറിച്ച് വേണം ശരിക്കും സംസാരിക്കാന്‍ . ആദര്‍ശങ്ങളുടെ , വിശ്വാസങ്ങളുടെ പേരിലല്ലാത പത്ര പ്രവര്‍ത്തനം സത്യത്തില്‍ നമ്മുടെ സമൂഹത്തിനു കേള്‍ക്കെണ്ടതോ, അറിയേണ്ടതോ ആയ ഒന്നും തന്നെ പൂര്‍ണമായി അറിയിക്കാതിരുക്കുവാനുള്ള പുക മറ ആയി പ്രവര്‍ത്തിക്കുന്നു എന്നതാണ് സത്യം. പലതും പകുതി മാത്രമേ നാം അറിയുന്നുള്ളു എന്ന തോന്നല്‍ ഓരോ ദിവസം കൂടി കൂടി വരുന്നു. നാം നടത്തേണ്ട പ്രധാന ചര്‍ച്ച സമൂഹത്തിന്റെ മനസികാവസ്ഥയിലുള്ള മാറ്റത്തെ കുറിച്ച് ആയിരിക്കണം ആദ്യം സിനിമയില്‍ ഉള്ളതിനെ കുറിച്ചല്ല എന്നാണെന്റെ വിശ്വാസം.

Sunday, September 9, 2012

ezhuthani: കണക്കുപുസ്തകം------------------------

ezhuthani: കണക്കുപുസ്തകം------------------------: എന്‍റെ  പേരെഴുതി ചേര്തതിന്നു വിശുദ്ധരുടെ കൊട്ടാരകെട്ടില്‍ അല്ല എന്‍ പെരെഴ്ത്തി ചെര്തതുന്നു ആശുധാരുടെ   ചൂതാട്ട കേന്ദ്രങ്ങളില്‍ ഇരവുകളി...

കണക്കുപുസ്തകം------------------------

എന്‍റെ  പേരെഴുതി ചേര്തതിന്നു
വിശുദ്ധരുടെ കൊട്ടാരകെട്ടില്‍ അല്ല
എന്‍ പെരെഴ്ത്തി ചെര്തതുന്നു
ആശുധാരുടെ   ചൂതാട്ട കേന്ദ്രങ്ങളില്‍

ഇരവുകളില്‍ ഇണയെ  തേടുവൊരു
ഇന്ദ്രര്‍ക്ക് വഴിമുടക്കി നിന്നതെന്റെ തെറ്റ്
വറുതിയില്‍  കരയുവോര്‍ക്ക്  ഒരു നേരമന്നം
വിളമ്പിയതെന്റ്റെ തെറ്റ്
ഇരുകാലി ലോകത്ത് മനസാക്ഷി അവനവോട് മാത്രം
എന്ന തത്വം അറിയാതെ പോയതിന്നെന്റെ തെറ്റ്
അറിവു അമ്പലങ്ങളില്‍ അണയാതെ കത്തുന്ന തിരിനാളമാനെന്ന  ചിന്ത  തെറ്റ്
മണ്ണും മരവും മനുഷ്യത്വവും  വിറ്റ രാഷ്ട്രീയ വൈശ്യരെ
പുലഭ്യം പറഞ്ഞതും എന്‍റെ തെറ്റ്

എഴുതുന്നതൊക്കെ പുലമ്പേല്‍ എന്നറിഞ്ഞുകൊണ്ട്
എഴുതികൂട്ടുന്നതെന്റെ  തെറ്റ്

തെറ്റുകള്‍ കൂട്ടമായി ആക്രമിച്ചീടുമ്പോള്‍
ഒറ്റി കൊടുക്കുന്നു ഞാന്‍ എന്നെ തന്നെ........................