Saturday, October 27, 2012

നിങ്ങള്‍ക്ക് എനിക്കും

മണല്‍ പിരിച്ചു കയറുണ്ടാക്കി അതില്‍ 
തൂങ്ങി ആടുന്ന മനുഷ്യര്‍ക്ക്‌ .......

ഇരവില്‍ ഇരുട്ടില്‍ ഒളിച്ചു  നടത്തിയ വേഴ്ചകള്‍ 
പകലുകള്‍ മറന്നെന്നു കരുതി  വിശുദ്ധന്റെ 
അംഗ വസ്ത്രം  അണിയുന്നോര്‍ക്ക് ......

പ്രണയം നടിച്ച് എന്‍റെ ഹൃദയത്തില്‍ 
ഒരായിരം കവിതകള്‍ കൊളുത്തി
ഒടുവില്‍ ഏതോ കൃശഗാത്രന്റെ കൈകള്‍ പുണര്‍ന്ന വള്‍ക്ക് .....

ബന്ധമില്ലാത്ത വരികള്‍ ബന്ധിപ്പിച്ച് 
അഹന്ത തന്‍ കവിത്വം (ഈ എനിക്കും) ചമയുന്നവര്‍ക്ക് .....
ഏല്ലാവര്‍ക്കും വേണ്ടി ഇന്ന് ഞാന്‍ എഴുതി
എന്നിട്ടും അക്ഷര തെറ്റുകള്‍ ബാക്കിയാവുന്നു

3 comments:

  1. ഇരവില്‍ ഇരുട്ടില്‍ ഒളിച്ചു നടത്തിയ വേഴ്ചകള്‍
    പകലുകള്‍ മറന്നെന്നു കരുതി വിശുദ്ധന്റെ
    അംഗ വസ്ത്രം അണിയുന്നോര്‍ക്ക് ......

    അക്ഷരത്തെറ്റുകൾ, അറിയാവുന്നതാണെങ്കിൽ തിരുത്തൂ.
    എല്ലാം നമുക്ക് സ്വന്തമാവും. ആശംസകൾ.

    ReplyDelete

  2. എനിക്കും അങ്ങനെ പലര്‍ക്കും....
    ചുമ്മാ ഇതും കൂടി കിടകെട്ടെ :
    വെറും പുകയെന്ന പ്രശസ്തിയുടെ
    പുറകെ പായുന്നവര്‍
    അത് നമുക്ക് നല്‍കുന്നതോ
    കണ്ണുനീരും .
    ആശംസകളോടെ
    അസ്രുസ്

    ReplyDelete