Sunday, October 21, 2012

ബലി


എനിക്കായി ബലി പീഠം  ഒരുക്കി നിങ്ങള്‍ കാത്തിരിക്കുമ്പോള്‍ 
 എന്‍റെ തിരുനെറ്റിയില്‍ നിങ്ങള്‍ തൊടുവിച്ച വരക്കുറി
എന്നോട് പറയുന്നു " ഇതാ നിന്‍റെ അന്ത്യ വിധി "
 അവളുടെ ചുടു കണ്ണുനീര്‍ കുടിനീരായി നിങ്ങള്‍ തന്നപ്പോള്‍ 
ഞാന്‍ പരിഭ്രമിച്ചോ .
ഇല്ല എങ്കില്‍ എപ്പോഴേ ഞാന്‍ നിങ്ങളുടെ ആ  കരുണയറ്റ പാദങ്ങളില്‍ പതിച്ചേനെ,
 
ഹേ വെറുപ്പിന്‍ മിശിഖാക്കളെ നിങ്ങള്‍ അറുത്തെടുത്ത ഈ ശിരസ്സ്‌ 
അത് തിരിച്ചറിയുന്നു, ഇരുളിന്‍ ദൈവം വരുന്നതും, അവന്‍ എന്നെ തലോടുന്നതും .
അവന്‍ എന്നോട് പറയുന്നു "ഹേ സ്നേഹ പ്രവാചക ഞാന്‍ ഇതാ വീണ്ടും ശക്തനായി നിന്‍റെ ഈ ചുടു ചോര കൊണ്ട്"...
 

6 comments:

  1. വരികള്‍ ഒതുക്കി ഒന്നുകൂടി നീട്ടി പറയാമായിരുന്നു
    എന്‍റെ തോന്നലുകള്‍
    നന്നായിട്ടുണ്ട് ....ചക്കരെ
    ആശംസകളോടെ
    നിന്‍റെ സ്വന്തം
    അസ്രുസ്
    ....
    ...
    ..ads by google! :
    ഞാനെയ്‌...ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
    ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
    ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
    കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
    http://asrusworld.blogspot.com/
    http://asrusstories.blogspot.com/

    ReplyDelete
  2. നന്നായി എഴുതി
    ആശംസകള്‍

    ReplyDelete
  3. ഹേ സ്നേഹ പ്രവാചക
    ഞാന്‍ ഇതാ വീണ്ടും
    ശക്തനായി നിന്‍റെ
    ഈ ചുടു ചോര കൊണ്ട്"...

    പലരുടേയും അത്തരം ചുടുചോര കൊണ്ട് തന്നെയാ പലരും ശക്തരാവുന്നതും,ബലഹീനരാവുന്നതും.
    ആശംസകൾ.

    ReplyDelete