Saturday, September 15, 2012

ബലി ചോറുരുള ....




മാതാമഹ അങ്ങ് പഠിപ്പിച്ച കഥകള്‍ എല്ലാം മറന്നു
അക്ഷരം എഴുതി തന്ന നാവില്‍ ജല്പനങ്ങള്‍ സ്ഥാനം പിടിച്ചു  
അങ്ങാ ആകാശ ഗോപുരത്തില്‍ അര്‍ക്കനെ നോക്കി  കൈ കൂപ്പി നിന്നതോര്‍ക്കുന്നു
ഇന്നെന്‍റെ കണ്ണുകള്‍ മഞ്ഞളിക്കുന്നു, അവിടെയ്ക്ക് നോക്കാന്‍ കഴിയുന്നതില്ലല്ലോ
വിത്ത് പാകിയ ഭക്തിയെ കൊന്നു യുക്തി തേടി ഞാനിവിടെ അലയുന്നു
അന്ന് വായിച്ച രാമായണത്തിലെ സീത ഇന്നെന്‍റെ മുന്നില്‍ കരയുന്നു
നിന്‍ പ്രപുത്രനിന്നേറെ പ്രിയങ്കരി കാമിനിയാം മീനാക്ഷിയെ അല്ലോ

പ്രാണനേക്കാള്‍ പ്രിയങ്കരമായി നീ പ്രാര്‍ത്ഥിച്ച പുഴകള്‍,
ആര്‍ക്കു വില്‍ക്കണം  എന്ന് ഞാന്‍ തേടുന്നു.
ആര്‍ത്തി മൂത്ത് ഞാന്‍ വിറ്റ പാടങ്ങള്‍
അന്ന് നിന്‍റെ വിയര്‍പ്പിന്‍ കണങ്ങളെ  എത്ര മാത്രം പ്രണയിച്ചു കാണും .
അന്ന് നീ നട്ട മരങ്ങള്‍ എന്‍റെ കയ്യില്‍ മഴു കണ്ടു എന്നെ നോക്കി പരിഹസിച്ചീടുന്നു.

എവിടെയോ കരയുന്ന ബലി കാക്കയ്ക്ക് ഉരിയരി അന്നം നീട്ടി വിളിക്കാന്‍
ഇന്നെന്‍റെ മനസ്സില്‍ ഉയരുന്ന കുറ്റ ബോധത്തിന്‍  തിരകളെന്തോ സമ്മതിക്കുന്നില്ല,

2 comments:

  1. പ്രാണനേക്കാള്‍ പ്രിയങ്കരമായി നീ പ്രാര്‍ത്ഥിച്ച പുഴകള്‍
    എന്നത്
    പ്രാണനേക്കാള്‍ പ്രിയങ്കരമായി നീ സ്നേഹിച്ച പുഴകള്‍
    എന്നയിരുന്നെകില്‍ കുറച്ചുകൂടി ഭംഗി ആകുമായിരുന്നു എന്ന് തോന്നുന്നു.
    പദങ്ങള്‍ തമ്മില്‍ ചേര്‍ച്ച പോരാ എന്ന് തോന്നി. എഴുതി തെളിയുമ്പോള്‍ ശെരിയയികൊള്ളും.

    ReplyDelete
    Replies
    1. പ്രകൃതിയെ ദൈവമായി കരുതിയിരുന്നവര്‍ എന്ന ചിന്തയോടെയാണ് അങ്ങനെ പ്രയോഗിച്ചത്. നന്ദി വളരാന്‍ ഇത് പോലെ മരുന്ന് കിട്ടണം .

      Delete