Monday, January 23, 2012

ഒരു വന ദേവതയെ കണ്ടു

ചിതകള്‍ കത്തിയമരുന്ന ആ താഴ്വാരത്തില്‍
തെളിഞ്ഞ ചിരാതു കണക്കെ അവളെ കാണാം 
ഊര്‍ധ ശ്വാസം വലിച്ചു കൊണ്ടിന്നു  ഭൂവിന്‍റെ നാടകം 
കണ്ടു മടുത്തൊരു ദേവത 
വെള്ളി മേഘങ്ങളാല്‍ കെട്ടിയ മണ്ഡപത്തില്‍ ,
ഒറ്റക്കിരിക്കുന്നു ഇന്നാ ദേവത 

ഏതോ മഹാമുനി അവള്‍ക്കു നല്‍കി  സഹനത്തിന്‍ അക്ഷയപാത്രം 
ചുടു ചോര കണ്ടു ഭയന്നവള്‍ കണ്ണിനെ ചുമരുകള്‍ക്കുള്ളില്‍  അടച്ചു
തിരകള്‍ തിരയുന്നു മനുഷ്യ ജന്മങ്ങളെ , തിരഞ്ഞു പിടിച്ചു മൃതമാക്കീടുന്നു
തിരിച്ചറിവിന്റെ മഹാവിപത്തില്‍ തിരിച്ചു പോക്കിന്റെ പിടച്ചില്‍ കേള്‍ക്കാം .

വിശപ്പ്‌  വിഷവായു കണക്കെ ഇന്നവള്‍ക്ക്‌ ,
വിരുന്നു വന്നിടും വിപ്ലവത്തിന്‍ വിശുദ്ധ മാലാഖമാരെ വിരട്ടി ഓടിക്കും വിരാടുരൂപി  അവള്‍ 

ഇവിടെ വനദേവതകള്‍ വാഴില്ല അത്രേ 
പിന്നെ അവളെങ്ങനെ സ്വയം ഭൂവായി 
ഇനി നമുക്ക് ഉണരാന്‍ സമയമായി 
അവള്‍ അന്നപാനം നടത്തുന്ന നാളിനായി 
ഫണങ്ങള്‍ ഉയര്‍ത്തി മഹാമേരു ഭസ്മം ആക്കേണ്ട നാളുമായി.


No comments:

Post a Comment