Sunday, January 15, 2012

ഇറോം നിനക്കായി

 പ്രിയപ്പെട്ട ജോഷി ജോസഫ്‌ ,
 ഇന്നലെ താങ്കള്‍ എന്നെ വളരെയേറെ അസ്വസ്ഥനാക്കി എന്ന് പറയാതിരിക്കാന്‍ വയ്യ. എപ്പോഴോ കണ്ണുനീര്‍ പൊടിഞ്ഞു  എന്നും  തോന്നുന്നു. പുരുഷന് കണ്ണുനീര്‍ നിഷിദ്ധം ഒന്നുമല്ലല്ലോ. അവര്‍ ഇറോം ഷര്‍മിള  പട്ടുടയാട ആണിഞ്ഞ ദേവത സ്വപ്നത്തില്‍ വന്നിരുന്നോ. ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. അത് ചിലപ്പോള്‍ അങ്ങനയാണ്, ചില സ്വപ്‌നങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയാറില്ല. എങ്കിലും ഇന്നവരെനിക്കൊരു ദേവതയാണ്. പ്രിയപ്പെട്ടവന്റെ /പ്രിയപ്പെട്ടത്തിന്റെ നഷ്ടത്തില്‍ ഉടലെടുത്ത സമരമാണ് അവരുടെതെന്ന് അറിയാന്‍ കഴിഞ്ഞു. പുരാണത്തില്‍ എവിടെയോ ഒരു സാവിത്രിയെ കുറിച്ച് കേട്ടിട്ടുണ്ട്. തന്റെ പ്രിയതമനെ  തിരിച്ചു കിട്ടാന്‍ ധര്‍മ ലോകത്തില്‍ പോയവളെ. ധര്‍മം ഇന്ന് മതം എന്ന അര്‍ഥം സ്വീകരിച്ചതിനാല്‍ ഇവിടെ അതിന്റെ വില ആര്‍ക്കും അറിയില്ല.അവള്‍ക്ക് വിശപ്പെന്ന വികാരം അറിയാന്‍ കഴിയുന്നുണ്ടോ അതോ പ്രകൃതി അവളില്‍ നിന്നും അത് കവര്‍ന്നെടുത്തുവോ അറിയില്ല. ഇതെഴുതുമ്പോള്‍ ഞാന്‍ ഭയപ്പെടുന്നു അവളെ ഇഷ്ടപ്പെടുന്നതും ആരാധിക്കുന്നതും രാജ്യദ്രോഹകുറ്റം ആണോ എന്ന്. അവര്‍ വീണ്ടും പ്രണയിനി ആയി മാറി എന്നറിഞ്ഞതില്‍  സന്തോഷം. അര കിറുക്കന്‍  Desmond  എന്ന സംബോധനയിലൂടെ താങ്കളും അയാളെ നിസ്സരനാക്കുകയാണോ എന്ന് ഇടയ്ക്ക് ശങ്കിച്ചു. അവളുടെ കൃഷ്ണനെ അവനില്‍ കാണാന്‍ കഴിയട്ടെ. മനസ്സില്‍ ഉറഞ്ഞു കൂടിയത് ജട പിടിക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്നിതെഴുതിയത്. എനിക്കറിയാം ആരും ഈ അല്പബുധിയുടെ വൃഥാവ്യായാമം ചെവികൊള്ളില്ലെന്ന്. നമേറ്റവും  വലിയ ജനാതിപത്യ രാഷ്ട്രം എന്ന് ഊറ്റം കൊള്ളണമോ എന്ന് ഇത്തരം സന്ദര്‍ഭങ്ങളില്‍  ആലോചിച്ചു പോകുന്നു. Marketing  scope  തീര്‍ത്തും ഇല്ലാത്ത ഒരു വിഷയവും നമ്മുടെ മുഖ്യ ധാര മാധ്യമങ്ങള്‍ക്ക് വിഷയമാവില്ലന്നെത് താങ്കള്‍ക്കു അറിയാത്തതിനാലാണോ.,താങ്കള്‍ Anna  Hazare  യുടെ സമരവുമായി ഇതിനെ താരതമ്യം ചെയ്യാന്‍ ശ്രമിച്ചത്‌.


ഇറോം നിന്നോട്,


നിന്റെ കവിത വിരിയുന്ന മനസിനിത്രയും സഹനശക്തിയുണ്ടെന്ന്   എന്നറിഞ്ഞു ഞാന്‍ അത്ഭുതപ്പെടുന്നു.
കയ്യക്ഷരം നേരെയാക്കാന്‍ മാത്രം നടത്തുന്ന സഹാസമായി എഴുത്തിനെ കൂടെകൂട്ടിയവനെ നിനക്ക് ശിക്ഷിക്കാം,
അവന്‍ നിന്നെ പ്പോലെ നല്ല നാളെയ്ക്കായി ഒരു ശുഭാപ്തി വിശ്വാസിയെ പോലെ എഴുതാന്‍ ശ്രമിക്കും എന്ന് ഉറപ്പു നല്‍കട്ടെ. അത് നിനാക്കെന്തു ഗുണമെന്നോ. നീ നിന്റെ ഗുണം ഓര്‍ക്കുന്നവളല്ല എന്നത് നീ മറന്നു പോയോ. പ്രകൃതി നിനക്ക് നല്കിയ ചുവപ്പില്‍ നിന്ന് തന്റെ തന്നെ ചുവപ്പ് തിരിച്ചു എടുക്കട്ടെ  .
                                                                                               
                                                                                         എന്ന് ,
                                                                                                ശരത് രവികാരക്കാടന്‍


No comments:

Post a Comment