Monday, November 14, 2011

സ്വപ്നം

സ്വപ്നമേ നിന്‍ കിടപ്പറയില്‍ എനിക്കൊരു ചിത്രം തൂക്കുവാന്‍ ഇടം തരുമോ?
ചില്ല് പാകാത്തൊരു  ചിരി മാഞ്ഞ മുഖമുള്ള ചിന്ത തന്‍ കനമുള്ള ചിത്രമത്.

ഇരയെ തിരയുന്ന വേട്ടനായ കണക്കെ ഇരവില്‍ അലയുന്ന നിന്‍റെ മുന്നില്‍
ഇതളുള്ള, മൊട്ടുള്ള ലത തന്‍ ദുര്‍ബല മിഴികള്‍ക്ക് ചെയ്യുവാന്‍ എന്ത് പറ്റും.

ഇന്നിന്‍റെ നല്ലകഥ ഓര്‍ക്കുവനല്ല,നാളയെ കൂടെ കൂട്ടുവാനല്ല
നല്ലമ്മ ചൊല്ലിയ കഥകള്‍ ഓര്‍ത്തെടുത്തു ഇന്നലകളെ  ചേര്‍ത്ത് അടുപ്പിക്കുവാന്‍   

അക്ഷരകൂട്ടിന്നു നാവില്‍ നിറച്ചൊരു നന്മ തന്‍ മുഖം ഒന്ന് കാണുവാനായി.
അന്തിയില്‍ അന്തകാരത്തെ ഭയന്നപ്പോള്‍ ഒപ്പം നടന്നൊരു ശബ്ദത്തിനായി

ഇമയോന്നടക്കാന്‍ ഇരുളൊന്നു അണക്കാന്‍ കൊതിയോടെ കാത്തിരിക്കുന്നു ഞാനും
ഇനിയെന്നെ പുല്‍കാന്‍ ഈ നനവുള്ള നെറ്റിയില്‍ നനുത്ത തണുപ്പിന്റെ പ്രഭയോന്ന് ഉണര്‍ത്താന്‍
നിന്നെയും കാതിന്നിരിപ്പ് ഞാനും. 

No comments:

Post a Comment